ന്റെ പൊന്നേ… സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

Posted on: January 30, 2019 11:21 am | Last updated: January 30, 2019 at 1:17 pm

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3075 രൂപയും പവന് 24600 രൂപയുമായി. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പും വിലയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. അന്ന് 400 രൂപയാണ് പവന് കൂടിയത്. ഈ മാസം സ്വര്‍ണത്തിന് 1240 രൂപയാണ് കൂടിയത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയതോടെയാണ് ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരുന്നത്. വില ഇനിയും ഗണ്യമായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിവാഹ പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, വെള്ളി വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,500 രൂപയാണ് വില.