എത്ര ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കും ഭാരതരത്‌ന നല്കിയിട്ടുണ്ട് ? ചോദ്യവുമായി അസസുദ്ദീന്‍ ഉവൈസി

Posted on: January 28, 2019 9:00 pm | Last updated: January 29, 2019 at 12:05 pm

മുംബൈ: ഇതുവരെ എത്ര ദളിതര്‍ക്കും മുസ്‌ലിംകങ്ങള്‍ക്കും ഭാരതരത്‌ന നല്‍കിയിട്ടുണ്ടെന്ന് എഐഎംഐഎം മേധാവി അസസുദ്ദീന്‍ ഉവൈസി.
നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് അംബേദ്കറിന് ഭാരതരത്‌ന നല്‍കിയത്. അല്ലാതെ പൂര്‍ണമനസ്സോടെ ആയിരുന്നില്ല. ഇതുവരെ എത്ര ദളിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും പാവപ്പെട്ടവര്‍ക്കും ബ്രാഹ്മണരല്ലാത്ത മേല്‍ജാതിക്കാര്‍ക്കും ഭാരത രത്‌ന കൊടുത്തിട്ടുണ്ടെന്നായിരുന്നു ഉവൈസിയുടെ ചോദ്യം.

മഹാരാഷ്ട്രയിലെ താനെയിലെ കല്ല്യാണില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഗായകന്‍ ഭൂപന്‍ ഹസാരിയ, നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കിയത്.