Connect with us

Gulf

മുന്‍കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു

Published

|

Last Updated

അബുദാബി: രാജ്യം എഴുപതാം റിപ്പബ്ലിക്ക് ദിനം കൊണ്ടാടുമ്പോള്‍, സ്വന്തം യുവത്വം രാജ്യത്തിന് സമര്‍പ്പിച്ച മുപ്പത് മുന്‍കാല ഇന്ത്യന്‍ സൈനികരെ അബുദാബി സാംസ്‌കാരിക വേദി ആദരിച്ചു.
അഞ്ചു വര്‍ഷമായി അബുദാബി സാംസ്‌കാരിക വേദി തുടര്‍ച്ചയായി മുപ്പത് മുന്‍കാല സൈനികരെ ആദരിച്ചു വരുന്നു. മുസഫ അഹല്യ ഹോസ്പിറ്റലില്‍ നടന്ന “സല്യൂട്ടിങ് ദി റിയല്‍ ഹീറോസ് എന്ന പരിപാടി” ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വരേക്കര്‍ ഉദ്ഘാടനം ചെയ്തു.
അഹല്യ ഹോസ്പിറ്റല്‍ മാനേജര്‍ സൂരജ് പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി എ നാസര്‍, ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, വ്യവസായ പ്രമുഖന്‍ ലൂയിസ് കുര്യാക്കോസ്, സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ് മുജീബ് അബ്ദുല്‍ സലാം, ട്രഷറര്‍ സാബു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സാംസകാരിക വേദിയുടെ ബിസിനസ് എക്സലന്‍സി അവാര്‍ഡ് സണ്‍റൈസ് മെറ്റല്‍ ഫാബ്രിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ ലൂയിസ് കുര്യാക്കോസിന് സമ്മാനിച്ചു. റിപ്പബ്ലിക്ക് ദിന പരിപാടിയുടെ ഭാഗമായി എം കെ രവിമേനോന്‍ മെമ്മോറിയല്‍ യു എ ഇ ഓപ്പണ്‍ ചിത്രരചന -കളറിംഗ് മത്സരവും നടന്നു. അബുദാബിയിലെ വിവിധ സ്‌കൂളില്‍ നിന്നായി മുന്നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്ത മത്സരം ഡോക്ടര്‍ പ്രിയ കുര്യന്‍ ഉദ്ഘാടനം ചെയ്തു. രാജേഷ്‌കുമാര്‍ അധ്യക്ഷം വഹിച്ചു. ടി വി സുരേഷ്‌കുമാര്‍ സ്വാഗതവും അനീഷ് ഭാസി നന്ദിയും പറഞ്ഞു