ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ്: പരുക്കേറ്റ് മാരിന്‍ പിന്മാറി, സൈനക്കു കിരീടം

Posted on: January 27, 2019 8:10 pm | Last updated: January 27, 2019 at 8:14 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്. കലാശപ്പോരാട്ടത്തില്‍ ഒളിമ്പിക് ജേതാവ് സ്‌പെയിനിന്റെ കരോളിനാ മാരിന്‍ കാല്‍മുട്ടിനു പരുക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യന്‍ താരം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. വേദന കൊണ്ടു പുളഞ്ഞാണ് മാരിന്‍ കളം വിട്ടത്. 10-4 എന്ന സ്‌കോറിന് മുന്നിട്ടു നില്‍ക്കുന്ന സമയത്തായിരുന്നു മാരിന്റെ പിന്മാറ്റം.

9-2ല്‍ നില്‍ക്കെ തന്നെ പരുക്കേറ്റിരുന്നെങ്കിലും വേദന കടിച്ചുപിടിച്ച് കളി തുടര്‍ന്ന മാരിന്‍ സഹിക്കാനാകാതെ വന്നപ്പോളാണ് മത്സരം ഉപേക്ഷിച്ചത്. ഈമാസം 19നു നടന്ന മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ മാരിന്‍ തോല്‍പ്പിച്ചിരുന്നു.