തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; വാര്‍ത്തകള്‍ അഭ്യൂഹം മാത്രം: എംഎ ബേബി

Posted on: January 26, 2019 7:30 pm | Last updated: January 27, 2019 at 9:32 am

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എംഎ ബേബി. താന്‍ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും തിരഞ്ഞെടുപ്പിലേക്ക് യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ചുറുചുറുക്കുള്ള യുവാക്കള്‍ കേരളത്തില്‍ മത്സരിക്കാനുള്ളപ്പോള്‍ ദേശീയ നേതാക്കള്‍ മത്സരിക്കുമെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ ഉണ്ടാകുമെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയിലോ എറണാകുളത്തോ എംഎ ബേബി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എംഎ ബേബിയുടെ പ്രതികരണം.