ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 300ഓളം പേരെ കാണാതായി; ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്തു

Posted on: January 26, 2019 7:19 pm | Last updated: January 26, 2019 at 10:06 pm

റിയോ ഡി ജനീറോ: ബ്രസീലില്‍ ണക്കെട്ട് തകര്‍ന്ന് 300ലേറെപ്പേരെ കാണാതായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകര്‍ന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറഞ്ഞു.

ഖനിയിലെ ഭക്ഷണ ശാല മണ്ണും ചെളിയുംകൊണ്ട് മൂടിയിരിക്കുകയാണ്. തൊഴിലാളികള്‍ ഇവിടെ ഭക്ഷണം കഴിക്കവെയാണ് ഡാം തകര്‍ന്നത്. മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അണക്കെട്ട് തകരാനുള്ള കാരണം വ്യക്തമല്ല. റോഡുകള്‍ തകര്‍ന്നതിനാല്‍ അതുവഴിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 1976ല്‍ നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്.