ജസ്പിരിന്‍ 81 എംജി യു എ ഇയില്‍ നിരോധിച്ചു

Posted on: January 23, 2019 9:16 pm | Last updated: January 23, 2019 at 9:16 pm

അബുദാബി: രക്തം കട്ടംപിടിക്കാതിരിക്കാനും ഹൃദ്രോഗത്തിനും നെഞ്ചുവേദനക്കും ഉപയോഗിക്കുന്ന ആസ്പിരിന്‍ അടങ്ങിയ മരുന്നായ ജസ്പിരിന്‍ (81എംജി) യുഎഇയില്‍ നിരോധിച്ചു.

യുഎഇയുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 81 എംജി ഗുളികകള്‍ക്കു മാത്രമാണ് നിരോധനം. ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് (ജുല്‍ഫാര്‍) ആണ് മരുന്ന് ഉല്‍പാദകര്‍.