മെക്‌സിക്കോയില്‍ ഇന്ധനക്കുഴല്‍ പൊട്ടിത്തെറിച്ച് 73 പേര്‍ മരിച്ചു

Posted on: January 20, 2019 7:15 pm | Last updated: January 20, 2019 at 11:14 pm

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഇന്ധനക്കുഴല്‍ പൊട്ടിത്തെറിച്ച് മൂന്നു സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പടെ 73 പേര്‍ മരിച്ചു.
പൊള്ളലേറ്റ 74 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങളെത്തിയാണ് തീയണച്ചത്.

കഴിഞ്ഞ ദിവസമാണ് മെക്‌സിക്കോയെ നടുക്കിയ തീപ്പിടിത്തമുണ്ടായത്. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെ ഹിഡാല്‍ഗോയിലുള്ള ഇന്ധനക്കുഴലിന് തീപിടിക്കുമ്പോള്‍ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. കുഴലില്‍ നിന്ന് ഇന്ധനം ശേഖരിക്കാനെത്തിയവരാണ് ദുരന്തത്തിനിരയായത്.

സ്ഥലം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തിയ പ്രസിഡന്റ് ആന്ദ്രെ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ അപകടത്തില്‍ പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹായങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് മയക്കുമരുന്നു സംഘങ്ങളുടെയും അഴിമതിക്കാരുടെയും ഇന്ധന കൊള്ളക്കെതിരെ ഇടതുപക്ഷക്കാരനായ ഒബ്രഡോര്‍ നയിക്കുന്ന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതിനിടെയാണ് ദുരന്തം സംഭവിച്ചത്.