Connect with us

Techno

വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് പൂര്‍ണമായും മൈക്രോസോഫ്റ്റ് നിര്‍ത്തുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. 2020 ജനുവരി 12 മുതല്‍ വിന്‍ഡോസ് 7നുള്ള എല്ലാ പിന്തുണയും വിന്‍ഡോസ് നിര്‍ത്തും. വിന്‍ഡോസിന്റെ ഈ പതിപ്പിനുള്ള പ്രധാന സപ്പോര്‍ട്ടുകള്‍ 2015ല്‍ തന്നെ അവസാനിപ്പിച്ചിരുന്നു. സെക്യൂരിട്ടി അപ്‌ഡേറ്റുകളും മറ്റുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 2020ഓടെ അതും നിലക്കും.

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ വിന്‍ഡോസ് 10ലേക്ക് മാറണമെന്നാണ് മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നത്. 36.9 ശതമാനം പേരാണ് ഇപ്പോള്‍ വിന്‍ഡോസ് ഉപയോഗിക്കുന്നത്. 39.22 ശതമാനവും വിന്‍ഡോസ് 10 ആണ് ഉപയോഗിക്കുന്നത്.

അതേസമയം, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പണം ല്‍കിയാല്‍ 2023 ജനുവരി വരെ വിന്‍ഡോസ് അപ്‌ഡേറ്റുകള്‍ ലഭിക്കും.

---- facebook comment plugin here -----

Latest