Connect with us

National

മൂല്യങ്ങളില്‍ നിന്ന് ബി ജെ പി വ്യതിചലിച്ചു; അരുണാചല്‍ മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു

Published

|

Last Updated

ഗുവാഹത്തി: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഗെഗോങ് അപാങ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് രാജിക്കത്ത് അയച്ചു കൊടുത്തതായി അപാങുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ പ്രധാന മന്ത്രി എ ബി വാജ്പയിയുടെ ആശയങ്ങളും തത്വങ്ങളും പിന്തുടരാന്‍ പാര്‍ട്ടി തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

അധികാരമോഹികളുടെ കേന്ദ്രമായി ബി ജെ പി മാറിയെന്നും ജനാധിപത്യത്തില്‍ അധിഷ്ഠിതമായ തീരുമാനങ്ങളെയും അധികാര വികേന്ദ്രീകരണത്തെയുമെല്ലാം നിലവിലെ നേതൃത്വം തള്ളിക്കളയുകയാണെന്നും അപാങ് ആരോപിച്ചു.

ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയും 22 വര്‍ഷത്തോളം അരുണാചല്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്ത അപാങ് 2014 ഫെബ്രുവരിയില്‍ ബി ജെ പിയില്‍ ചേരുകയായിരുന്നു.

Latest