Connect with us

Techno

വിപണി പിടിക്കാന്‍ ബഡ്ജറ്റ് ഫോണുകളുമായി സാംസംഗ്

Published

|

Last Updated

ന്യൂഡൽഹി: ഷവോമിയടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കിയതോടെ പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നീര്‍മാതാക്കളായ സാംസംഗ്. ചൈനീസ് നിര്‍മാതാക്കള്‍ കുറഞ്ഞ വിലയില്‍ നിരവധി ഫീച്ചറുകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ അത്ര തന്നെ ഫീച്ചറുകള്‍ ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാംസംഗ് വലിയ വില ഈടാക്കുന്നതാണ് വിപണിയില്‍ അവര്‍ക്ക് മേല്‍ക്കോയ്മ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഇത് മാറ്റിയെടുക്കാന്‍ 20,000 രൂപയില്‍ താഴെ വില വരുന്ന മൂന്ന് ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് സാംസംഗ്.

സാംസംഗ് എം സീരീസില്‍ പെട്ട മൂന്ന് ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ഇവ വിപണിയില്‍ എത്തും. സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറിലും ആമസോണിലും വില്‍പനയുണ്ടാകും. പതിനായിരം രൂപയില്‍ താഴെ വില വരുന്ന മോഡലുകളും ഉണ്ട്.

എം സീരീസിലെ ഉയര്‍ന്ന മോഡലിന് 6.2 ഇഞ്ച് സ്‌ക്രീനും മൂന്ന് ക്യാമറകളും 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും ഉണ്ടാകും. എം സീരിസില്‍ വരുന്ന എല്ലാ ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി ഇതുതന്നെയായിരിക്കും.

Latest