പുതിയ മോഡല്‍ മാരുതി വാഗണാര്‍ ബുക്കിംഗ് തുടങ്ങി

Posted on: January 14, 2019 6:03 pm | Last updated: January 14, 2019 at 6:03 pm

മുംബൈ: 2019 മോഡല്‍ മാരുതി വാഗണാറിന്റെ ബുക്കിംഗ് തുടങ്ങി. ഈ മാസം 23ന് പുതിയ മോഡല്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മാരുതിയുടെ എല്ലാ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡല്‍ ബുക്ക് ചെയ്യാം. 11,000 രൂപയാണ് ബുക്കിംഗ് തുക.

1999ല്‍ നിരത്തിലിറക്കിയ വാഗണാറിന്റെ മൂന്നാം തലമുറ മോഡലാണ് പുതുതായി വിപണിയില്‍ എത്തുന്നത്. 20ാം വാര്‍ഷികത്തില്‍ അടിമുടി മാറ്റങ്ങളോടെ എത്തുന്ന പുതിയ മോഡലിന് നിരവധി ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മാരുതിയുടെ ജനപ്രിയ പെട്രോള്‍ മോഡലുകളില്‍ ഒന്നാണ് വാഗണാര്‍. 51 ശതമാനം ആളുകളും അവരുടെ ആദ്യ കാറായാണ് വാഗണാര്‍ വാങ്ങുന്നതെങ്കില്‍ 24 ശതമാനവും മറ്റൊരു കാര്‍ മാറ്റി വാഗണാര്‍ വാങ്ങുന്നവരാണെന്ന് മാരുതി വൃത്തങ്ങള്‍ പറയുന്നു.

സ്മാര്‍ട്ട് പ്ലേ ട്ച്ച സ്‌ക്രീന്‍ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം, എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ മോഡലില്‍ ഉണ്ട്.