മുഖ്യമന്ത്രിക്കെതിരെ അസഭ്യ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

Posted on: January 14, 2019 3:22 pm | Last updated: January 14, 2019 at 8:14 pm

കാസര്‍കോട്: മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ അസഭ്യ മുദ്രാവാക്യങ്ങള്‍ വിളിച്ച് ജാഥ നയിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെപി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി(19)യെയാണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.

കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയേയും പോലീസിനേയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തുടര്‍ന്ന് മാതാവിന്റേയും സഹേദരിയുടേയും ആള്‍ ജാമ്യത്തില്‍ യുവതിയെ വിട്ടയച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്ന് രാജേശ്വരി അസഭ്യ മുദ്രാവാക്യം വിളിക്കുന്നത് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവം ചര്‍ച്ചയായതോടെയാണ് പോലീസ് കേസെടുത്തത്.