വാങ്ങിയ ഭക്ഷണത്തിനു ബില്ല് തന്നില്ലേ, പണം കൊടുക്കേണ്ട: വ്യവസ്ഥ കര്‍ശനമാക്കാനൊരുങ്ങി റെയില്‍വേ

Posted on: January 14, 2019 3:22 pm | Last updated: January 14, 2019 at 6:50 pm
SHARE

ന്യൂഡല്‍ഹി: ട്രെയിനിലോ റെയില്‍വേ സ്‌റ്റേഷനിലോ വച്ച് ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാനൊരുങ്ങി റെയില്‍വേ. ബില്ല് നല്‍കിയില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല. ഏതെങ്കിലും സാഹചര്യത്തില്‍ കച്ചവടക്കാര്‍ക്ക് ബില്ല് നല്‍കാനാകാതെ വന്നാല്‍ ഉപഭോക്താവിനു ലഭിക്കുന്ന ഭക്ഷണം സൗജന്യമായിരിക്കും.

റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനിലുമെല്ലാം ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് വ്യാപക പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ബില്ല് നിര്‍ബന്ധമായും നല്‍കണമെന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here