ചൈനയില്‍ കല്‍ക്കരി ഖനി അപകടത്തില്‍ 19 മരണം

Posted on: January 13, 2019 9:23 am | Last updated: January 13, 2019 at 12:54 pm

ബീജിങ്: വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷാന്‍സി പ്രവിശ്യയിലെ ലിജിയാഗു ഖനിയില്‍ ശനിയാഴ്ച വൈുന്നേരമാണ് അപകടം.

ഖനിയുടെ മേല്‍ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകട സമയത്ത് 87 തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൈനയില്‍ ഖനി അപകടങ്ങള്‍ പതിവാണ്. മതിയായ സുരക്ഷയൊരുക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.