ശബരിമല യുവതീപ്രവേശം: നിലപാട് മാറ്റി രാഹുല്‍ ഗാന്ധി; ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന്

Posted on: January 12, 2019 10:42 pm | Last updated: January 13, 2019 at 12:35 pm

ദുബൈ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്ര്‌സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴുമ്പുണ്ടെന്ന് ദുബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറ്ഞ്ഞു.

സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്നില്ല. സ്ത്രീകള്‍ക്ക് തുല്യ അവകാശം വേണം. വിഷയത്തില്‍ നേരത്തെയുള്ള നിലപാടല്ല ഇപ്പോള്‍ തനിക്കുള്ളത്. കേളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ മനസിലായത്. രണ്ട് കൂട്ടരുടെ വാദത്തിലും ന്യായമുണ്ട്. ഇത് സംബന്ധിച്ച തീരുമാനം കേരളത്തിലെ ജനങ്ങളെടുക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ശബരിമലയില്‍ യുവതീപ്രവേശം സാധ്യമാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എന്നാല്‍ പാര്‍ട്ടി നിലപാട് മറ്റൊന്നാണെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.