എസ്ബിഐ ആക്രമണം: റിമാന്‍ഡിലായ പ്രതികളെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു

Posted on: January 12, 2019 6:38 pm | Last updated: January 12, 2019 at 10:43 pm

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി മെയിന്‍ ശാഖയില്‍ ആക്രമണം നടത്തിയ കേസില്‍ റിമാന്‍ഡിലായ എന്‍ജിഒ യൂണിയന്‍ നേതാക്കളെ ജോലിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ ട്രഷറി ഓഫീസില്‍ ക്ലാര്‍ക്കായ അശോകനേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അറ്റന്‍ഡറായ ഹരിലാലിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇരുവരേയും ജാമ്യമില്ലാ കുറ്റത്തിന് റിമാന്‍ഡ് ചെയ്തതായി ഓഫീസുകളില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. അതേ സമയം അക്രത്തില്‍ 15 പേരുണ്ടെന്ന് തിരിച്ചറിഞ്ഞതില്‍ രണ്ട് പേര്‍ കീഴടങ്ങിയെങ്കിലും മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. കേസിലെ മുഖ്യ പ്രതികളായ അഞ്ച് പേര്‍ തിരുവനന്തപുരത്ത് ഒളിവിലാണെന്ന് സൂചനയുണ്ട്.