എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് നിരക്കിളവ്

Posted on: January 11, 2019 4:15 pm | Last updated: January 11, 2019 at 4:15 pm

അബുദാബി: ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിവിധ സര്‍വീസുകള്‍ക്കാണ് പരിമിതകാലത്തേക്കായി വിലക്കുറവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതുപ്രകാരം ദുബൈയില്‍ നിന്നും കേരളത്തിലേക്ക് നല്‍കേണ്ടി വരുന്ന ഏറ്റവും ചെറിയ തുക 260 ദിര്‍ഹമാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാം. ഷാര്‍ജയില്‍ നിന്നും കണ്ണൂരിലേക്കുള്ള സര്‍വീസിന് 399 ദിര്‍ഹവും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ കൂടാതെ മംഗലാപുരം, മുംബൈ, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസും ഇളവ് പ്രഖ്യാപിച്ചതില്‍ പെടുന്നു. ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവുക 255 ദിര്‍ഹം. ഈ മാസം 15 വരെ ഈ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജനുവരി 15 മുതല്‍ 26 വരെയുള്ള സര്‍വീസുകള്‍ക്കാണ് ഇത് ബാധകമായിരിക്കുക.