തിരുവാഭരണഘോഷയാത്ര: കേസുള്ളവരെ ഒഴിവാക്കില്ലെന്ന് ആവര്‍ത്തിച്ച് പന്തളം കൊട്ടാരം

Posted on: January 11, 2019 2:11 pm | Last updated: January 11, 2019 at 2:11 pm

പന്തളം: ശബലിമലയിലേക്കുള്ള തിരുവാഭണരഘോഷയാത്രയില്‍ പങ്കെടുക്കാനുള്ളവരുടെ പട്ടികയില്‍ മാറ്റം വരുത്തില്ലെന്ന് ആവര്‍ത്തിച്ച് പന്തളം കൊട്ടാരം. നാമജപഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസിലുള്‍പ്പെട്ടവരെ തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ സമയം കേസുള്ളവരെ ഒഴിവാക്കാന്‍ പോലീസില്‍നിന്നും തങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയിട്ടില്ലെന്ന് കൊട്ടാരം പ്രതിനിധി വ്യക്തമാക്കി. സാധാരണ പോലീസ് ക്ലിയറന്‍സോടെയെ ഘോഷയാത്രയില്‍ പങ്കെടുക്കാനാകു. എന്നാല്‍ ഇത്തവണ പോലീസ് ചില ഉപാധികള്‍ മുന്നോട്ട് വെക്കുകയായിരുന്നു. എന്നാല്‍ ഉപാധികള്‍ പരിഗണിക്കില്ലെന്നും കേസുള്ളവരേയും ഉള്‍പ്പെടുത്തുമെന്നുമാണ് കൊട്ടാരം പ്രതിനിധി വ്യക്തമാക്കിയത്. തിരുവാഭരണത്തെ അനുഗമിക്കുന്നവരില്‍നിന്നും സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും 40 പേരുടെ പട്ടിക പോലീസിന് കൈമാറിയിട്ടുണ്ടെന്നും കൊട്ടാരം പ്രതിനിധി വ്യക്തമാക്കി.