തന്റെ രാജി ചിലരുടെ സ്വപ്നം; കാലാവധി തികക്കും: എ പത്മകുമാര്‍

Posted on: January 11, 2019 12:59 pm | Last updated: January 11, 2019 at 3:41 pm

പത്തനംതിട്ട: കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നും രാജിവെക്കില്ലെന്നും എ പത്മകുമാര്‍. തന്റെ രാജി വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാലാവധി തീരുന്ന നവംബര്‍ 14വരെ സ്ഥാനത്തുണ്ടാകും. താന്‍ രാജിവെക്കുമെന്നത് ചിലരുടെ സ്വപ്‌നം മാത്രമാണ്. സ്വപ്‌നം കാണാന്‍ നികുതിയില്ലാത്തതിനാല്‍ ഇഷ്ടം പോലെ കാണാമെന്നും പത്മകുമാര്‍ പറഞ്ഞു.