Connect with us

Kerala

ആലപ്പാട് തീരത്ത് കരിമണല്‍ ഖനനം തുടരും;സ്വകാര്യ വ്യക്തികളുടെ നീക്കം അനുവദിക്കില്ല:മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Published

|

Last Updated

കൊച്ചി: തീരം സംരക്ഷിച്ചുകൊണ്ട്തന്നെ ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു . ഖനനത്തിനെതിരെ കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ല. തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തി ഖനന വിരുദ്ധ സമരം ചെയ്തത് തമിഴ്‌നാട്ടില്‍നിന്നുള്ള സ്വകാര്യ കമ്പനിയാണ്. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാല്‍ പൊതുമേഖലയെ ഒഴിവാക്കി ഖനനം നടത്താനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ റയല്‍ എര്‍ത്സ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നിവയാണ് 1965മുതല്‍ ആലപ്പാട്ടുനിന്നും കരിമണല്‍ ഖനനം നടത്തുന്നത്.