Kerala
കമ്മീഷണറെ വിമര്‍ശിച്ച് പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്;എസ്പിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട്: കര്‍മ സമതി ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയ ഹര്‍ത്താല്‍ അനുകൂലികളെ തടയുന്നതില്‍ ജില്ലാ പോലീസ് മേധാവി പരാജയപ്പെട്ടുവെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരനെതിരെ നടപടിയെടുത്തേക്കും. ഇത് സംബന്ധിച്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ ക്രൈം ബ്രാഞ്ച് എസ്പിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
നടപടി നേരിടുന്ന ഉമേഷിന്റെ മൊഴി ഡിവൈഎസ്പി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് ശക്തമായ ഭാഷയിലാണ് ജില്ലാ പോലീസ് ഉദ്യോഗസ്ഥനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ടത്. മിഠായിത്തെരുവില്‍ അക്രമം തടയുന്നതില്‍ ജില്ലാ പോലീസ് മേധാവി പരാജയപ്പെട്ടു. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ തക്കവണ്ണം ദുര്‍ബലമായിരുന്നു കമ്മീഷണര്‍ ഒരുക്കിയ ബന്തവസെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം തള്ളിയ ജില്ലാ പോലീസ് മേധാവി പോലീസുകാരനെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.