കൊച്ചി: ശബരിമല തന്ത്രിയെ മാറ്റാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2006ല്‍ തന്ത്രിയെ മാറ്റിയതും നിലവിലുള്ള തന്ത്രിയെ നിയമിച്ചതും ദേവസ്വം ബോര്‍ഡ് ആയിരുന്നു. അതുകൊണ്ട് തന്ത്രിയെ മാറ്റാന്‍ അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. തന്ത്രിയെ മാറ്റാനാകില്ലെന്ന താഴമണ്‍ മഠത്തിന്റെ നിലപാട് തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന.
തന്ത്രി കുടുംബം വിശദീകരണ കുറിപ്പ് ഇറക്കിയത് അനുചിത്മാണ്. വിവാദങ്ങള്‍ക്കിടനല്‍കാതെ നട അടച്ചതിന് വിശദീകരണം നല്‍കുകയാണ് തന്ത്രി ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളില്‍ തന്ത്രിയാണ് പരമാധികാരിയെന്നും തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനും ദേവസ്വം ബോര്ഡിനുമാകില്ലെന്നും തന്ത്രി കുടുംബമായ താഴമണ്‍ മഠം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.