Connect with us

Editors Pick

വരുന്നു; വാട്‌സ്ആപ്പില്‍ ഫിന്‍ഗര്‍ ലോക്ക്

Published

|

Last Updated

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഒരാളുടെ കൈയില്‍ കിട്ടിയാല്‍ നിങ്ങളുടെ വാട്‌സ് ആപ്പ് ചാറ്റ് അയാള്‍ക്ക് കാണാനാകും. വാട്‌സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നായിരുന്നു ഇത്. മൂന്നാം കക്ഷി ആപ്പുകള്‍ ഉപയോഗിച്ച് ലോക്ക് ചെയ്യാമെങ്കിലും വാടസ്്ആപ്പില്‍ ലോക്ക് സംവിധാനം ഉണ്ടായിരുന്നില്ല. ഈ സ്ഥിതി മാറാന്‍ പോകുന്നു. ഇനി നിങ്ങള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും നിങ്ങളുടെ ചാറ്റിംഗ് കാണാനാകില്ല. ഫിന്‍ഗര്‍ പ്രിന്റ് സുരക്ഷാ സൗകര്യം ഉടന്‍ വാട്‌സ്ആപ്പില്‍ ലഭ്യമാകും.

വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ ഒഎസ് വെര്‍ഷനുകളില്‍ ഉടന്‍ ഈ ഫിച്ചര്‍ എത്തും. ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളുന്ന ബീറ്റ വെര്‍ഷന്‍ (ആന്‍ഡ്രോയിഡ് 2.19.3) പുറത്തിയറങ്ങിയിട്ടുണ്ട്. ഫിന്‍ഗര്‍ പ്രിന്റിന് പുറമെ ഫേസ് ഐഡി, ടച്ച് ഐഡി സുരക്ഷകളും ഉടന്‍ വാടസ്ആപ്പില്‍ എത്തുമെന്ന് ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫിന്‍ഗര്‍ പ്രിന്റ് എനേബിള്‍ ചെയ്യുന്നതിന് വാട്‌സ്ആപ്പില്‍ പ്രത്യേകം ഓപ്ഷന്‍ ഉണ്ടാകും. ഇത് എനേബിള്‍ ചെയ്താല്‍ ഏത് സമയത്ത് വാട്‌സ് ആപ്പ് തുറക്കുമ്പോഴും ഫിംഗര്‍ ഐഡി നല്‍കേണ്ടി വരും.