ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധി 29ന് കേരളത്തിലെത്തും

Posted on: January 9, 2019 6:14 pm | Last updated: January 9, 2019 at 6:14 pm

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈമാസം 29ന് എത്തും. മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന പ്രചാരണ യാത്രയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡി സി സി പ്രസിഡന്റുമാരുടെയും കെ പി സി സി ഭാരവാഹികളുടെയും സംയുക്ത യോഗം, കെ പി സി സി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗം, ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടെയും യോഗം എന്നിവ മറ്റന്നാള്‍ ഇന്ദിരാഭവനില്‍ ചേരും.