Connect with us

Kerala

ടി ഒ സൂരജിന്റെ എട്ട് കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Published

|

Last Updated

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എട്ട് കോടി 80 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗം കണ്ടുകെട്ടിയത്. 23 ലക്ഷം രൂപയും നാല് വാഹനങ്ങളും ഇതില്‍പെടും. അനധികൃത സ്വത്ത് കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയിരുന്നു.

പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സൂരജിന് വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോഴിക്കോട് കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.