ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കൂടി തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം

Posted on: January 9, 2019 1:31 pm | Last updated: January 9, 2019 at 1:31 pm

ന്യൂഡല്‍ഹി: പുതിയ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കൂടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കി. ഭാരതീയ വികാസ് ദള്‍ യുനൈറ്റഡ്, ലോക് താന്ത്രിക് ജന്‍ സ്വരാജ് പാര്‍ട്ടി, നാഷണല്‍ അവാമി യുനൈറ്റഡ് പാര്‍ട്ടി, പൂര്‍വാഞ്ചര്‍ നവനിര്‍മാണ്‍ പാര്‍ട്ടി, രാഷ്ട്രീയ ജനശക്തി സമാജ് പാര്‍ട്ടി, സകല ജനുല പാര്‍ട്ടി, സ്വതന്ത്ര പാര്‍ട്ടി (ജാന്‍) എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവിലുണ്ടെങ്കിലും ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 59 പ്രാദേശിക പാര്‍ട്ടികള്‍ക്കുമാണ് കമ്മീഷന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.