അമ്മാവന്‍ യുവാവിനു വിറ്റ പെണ്‍കുട്ടി വീട്ടില്‍ നിന്ന് താഴേക്കു ചാടി; പ്രതികള്‍ പോലീസ് പിടിയില്‍

Posted on: January 5, 2019 12:24 am | Last updated: January 5, 2019 at 12:24 am

ചണ്ഡീഗഡ്: അമ്മാവന്‍ യുവാവിനു വില്‍ക്കുകയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്ത ദളിത് പെണ്‍കുട്ടി വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്കു ചാടി. പരുക്കേറ്റ പതിനഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടു മാസം മുമ്പ് ഒഡിഷയില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിയെ അമ്മാവന്‍ സന്ദീപ് എന്ന യുവാവിന് വില്‍ക്കുകയും നിര്‍ബന്ധിച്ച് ഇയാളെ വിവാഹം കഴിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. അയല്‍ക്കാരനാണ് പെണ്‍കുട്ടി ചാടിയ വിവരം പോലീസിനെ അറിയിച്ചത്.

സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരവും പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരവും കേസെടുത്ത പോലീസ് സന്ദീപിനെയും ഇയാളുടെ മാതാവിനെയും അറസ്റ്റു ചെയ്തു.