Kerala
പന്തളത്ത് കല്ലേറില്‍ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

പത്തനംതിട്ട: പന്തളത്ത് കല്ലേറില്‍ പരുക്കേറ്റയാള്‍ മരിച്ചു. ബിജെപി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്. കല്ലേറില്‍ ഇയാള്‍ക്ക് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.കല്ലേറില്‍ മറ്റ് നാല് പേര്‍ക്കും പരുക്കേറ്റിരുന്നു.പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറുണ്ടായത്.
സിപിഎം ഓഫീസില്‍നിന്നുള്ള കല്ലേറിലാണ് ഇയാള്‍ക്ക് പരുക്കേറ്റതെന്ന് ശബരിമല കര്‍മ സമതി ആരോപിച്ചു. ശബരിമലയയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെയാണ് കല്ലേറ്.
---- facebook comment plugin here -----