ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: January 2, 2019 6:20 pm | Last updated: January 2, 2019 at 8:32 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനെത്തുടര്‍ന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി അര്‍ധ വാര്‍ഷിക പരീക്ഷകള്‍ നാലാം തിയ്യതിയിലേക്ക് മാറ്റിവെച്ചതായി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

സാങ്കേതിക സര്‍വകലാശാലയും കേരള സര്‍വകലാശാലയും നാളെത്തെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പുതിയ തിയ്യതി പിന്നീട് അറിയിക്കും.