Connect with us

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി: ഫെബ്രുവരി 19 മുതല്‍ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യുപിഎസ്‌സി) 2019 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ കലണ്ടര്‍ പുതുക്കി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 19 മുതല്‍ അപേക്ഷ ക്ഷണിക്കും. മാര്‍ച്ച് 18 വരെ അപേക്ഷിക്കാവുന്നതാണ്. പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിനും മെയിന്‍ പരീക്ഷ സെപ്തംബര്‍ 20 മുതല്‍ അഞ്ച് ദിവസവും നടത്തുമെന്ന് യുപിഎസ്‌സി അറിയിച്ചു. സിവില്‍ സര്‍വീസിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും (എന്‍ഡിഎ) നേവല്‍ അക്കാദമിയിലേക്കും (എന്‍എ) പ്രവേശനത്തിന് ജനുവരി ഒമ്പതിന് അപേക്ഷ ക്ഷണിക്കും. ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. ഏപ്രില്‍ 21 നായിരിക്കും പ്രവേശന പരീക്ഷ. 2019 ലെ എന്‍ഡിഎ– എന്‍എ രണ്ടാംഘട്ട പ്രവേശനത്തിന് ആഗസ്ത് ഏഴുമുതല്‍ അപേക്ഷ ക്ഷണിക്കും. സെപ്തംബര്‍ മൂന്നുവരെ അപേക്ഷിക്കാം.

പരീക്ഷ നവംബര്‍ 17നാണ്. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിലേക്ക് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 24 മുതല്‍ മെയ് 20 വരെ അപേക്ഷിക്കം. ആഗസ്ത് 18നായിരിക്കും പ്രവേശന പരീക്ഷ. യുപിഎസ്‌സി പുതുക്കിയ 2019ലെ പരീക്ഷാ കലണ്ടറില്‍ ഇരുപതിലേറെ പ്രവേശന പരീക്ഷകളുടെ തീയതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍: www.upsc.gov.in

Latest