Connect with us

Ongoing News

ട്രംപ് - ഉന്‍ കൂടിക്കാഴ്ച; ഇന്തോനേഷ്യന്‍ സുനാമി

Published

|

Last Updated

ജനുവരി

• ഇറാനില്‍ പ്രതിഷേധം; 3000ത്തിലധികം പേര്‍ അറസ്റ്റില്‍.
• ഹെലികോപ്ടര്‍ തകര്‍ന്ന് സിംബാബ്‌വെ പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടു.
• അഫ്ഗാനില്‍ താലിബാന്‍ നടത്തിയ ആംബുലന്‍സ് ആക്രമണത്തില്‍ 95 മരണം.

ഫെബ്രുവരി

• അമേരിക്കയിലെ ഫ്‌ളോറിഡ ഹൈസ്‌കൂള്‍
വെടിവെപ്പില്‍ 17 മരണം.

മാര്‍ച്ച്

• റോഹിംഗ്യന്‍ വംശഹത്യ: സൂകിയുടെ യു എസ് ഹോളോകോസ്റ്റ് മ്യൂസിയം അവാര്‍ഡ് പിന്‍വലിച്ചു.
• സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ട്രംപിന്റെ തീരുമാനം.
• നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ 51 പേരുടെ മരണത്തിനിടയാക്കി വിമാനാപകടം.
• സ്റ്റീഫന്‍ ഹോക്കിംഗ് വിടപറഞ്ഞു.
• ഭൂമി തിരിച്ചുപിടിക്കാന്‍ ഫലസ്തീനില്‍ പ്രക്ഷോഭം, നിരവധി മരണം.

ഏപ്രില്‍

• തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നവാസ് ശരീഫിന് ആജീവനാന്ത വിലക്ക്.
• ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെയും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ച.

മെയ്

• റഷ്യയുടെ പ്രസിഡന്റായി വ്‌ളദിമിര്‍ പുടിന്‍ വീണ്ടും.
• കിം ജോംഗ് ഉന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തി.
• ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി.
• മലേഷ്യന്‍ തിരഞ്ഞെടുപ്പില്‍ മഹാതീര്‍ മുഹമ്മദ് വിജയിച്ചു.
• ഇറാഖ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്താദ അല്‍സദറിന് മുന്നേറ്റം.
• വെനിസ്വേലയില്‍ വീണ്ടും നിക്കോളോ മദുറോ പ്രസിഡന്റ്.

ജൂണ്‍

• മൂണ്‍ ജെ ഇന്‍ അമേരിക്കയില്‍.
• എം എച്ച് 370 വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.
• ഗ്വാട്ടിമല അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ 200ലേറെ മരണം.
• ട്രംപും ഉന്നും സിംഗപ്പൂരില്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി.
• യു എന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്ന് അമേരിക്ക പുറത്തേക്ക്.
• 12അംഗ ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും തായ്‌ലന്‍ഡിലെ ഗുഹയില്‍ കാണാതാകുന്നു.
• തുര്‍ക്കിയില്‍ വീണ്ടും റജബ് ത്വയിബ് ഉര്‍ദുഗാന്‍.

ജൂലൈ

• മെക്‌സിക്കോയില്‍ ഇടതുതരംഗം; ആന്‍ഡ്ര്യൂസ് ലോപസ് പ്രസിഡന്റ്.
• മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍.
• തായ്‌ലന്‍ഡിലെ ഗുഹയില്‍ കാണാതായ മുഴുവന്‍ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
• “ജൂത രാഷ്ട്ര” നിയമത്തിന് ഇസ്‌റാഈല്‍ നെസറ്റിന്റെ അംഗീകാരം.
• ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക് തിരഞ്ഞെടുപ്പ് ഫലം.

ആഗസ്റ്റ്

• എമേഴ്‌സണ്‍ നംഗാഗ്‌വ സിംബാബ്‌വെ പ്രസിഡന്റ്.
• ഇന്തോനേഷ്യയില്‍ ഭൂകമ്പം, നിരവധി മരണം.
• ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം.
• ഇവാന്‍ ദുക്വു കൊളംബിയയുടെ പുതിയ പ്രസിഡന്റ്.
• സ്‌കോട്ട് മോറിസണ്‍ ആസ്‌ത്രേലിയയുടെ പുതിയ പ്രധാനമന്ത്രി.
• റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കെയ്ന്‍(81) അന്തരിച്ചു.

സെപ്തംബര്‍

• പാക്കിസ്ഥാനുള്ള 300 മില്യന്‍ ഡോളറിന്റെ സൈനിക സഹായം യു എസ് റദ്ദാക്കി.
• വംശഹത്യ: അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകരെ മ്യാന്മര്‍ ജയിലിലടച്ചു.
• തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബ്രസീല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു.
• മിസൈല്‍ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ഉത്തര കൊറിയ.
• ഇറാനില്‍ സൈനിക പരേഡിന് നേരെ ആക്രമണം; 24 മരണം
• മാലെയില്‍ മുഹമ്മദ് ഇബ്‌റാഹിം സ്വാലിഹ് പ്രസിഡന്റ് പദത്തിലേക്ക്.
• ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് തുടങ്ങി.
• ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ രണ്ട് നഗരങ്ങളെ മുഴുവന്‍ നിലംപരിശാക്കി ശക്തമായ ഭൂകമ്പം.

ഒക്‌ടോബര്‍

• ഐക്യരാഷ്ട്ര സഭയിലെ യു എസ് സ്ഥാനപതി
നിക്കി ഹാലെ രാജിവെച്ചു.
• സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നു.
• വധശിക്ഷ നിര്‍ത്തലാക്കാന്‍ മലേഷ്യന്‍ ക്യാബിനറ്റിന്റെ അനുമതി.
താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാന്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു.
• യു എസില്‍ ട്രംപ് വിരുദ്ധരെ ലക്ഷ്യമാക്കി പാര്‍സല്‍ ബോംബുകള്‍.
• ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പ്രസിഡന്റ് പുറത്താക്കി.
• ബ്രസീലില്‍ ബോല്‍സൊനാരോ പ്രസിഡന്റ്.
• ഇന്തോനേഷ്യയില്‍ 189 പേരുമായി പറന്നുയര്‍ന്ന യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണു.
• “കാരവന്‍” കുടിയേറ്റക്കാര്‍ യു എസ് അതിര്‍ത്തിയിലേക്ക്.

നവംബര്‍

• ശ്രീലങ്കന്‍ പാര്‍ലിമെന്റ് മരവിപ്പിച്ച നടപടി കോടതി റദ്ദാക്കി.
അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ്.
• അഫ്ഗാന്‍ സമാധാന ചര്‍ച്ചക്ക് മോസ്‌കോയില്‍ തുടക്കം.
• കാലിഫോര്‍ണിയയെ നക്കിത്തുടച്ച് കാട്ടുതീ.
• ഇസ്‌റാഈല്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍
കൊല്ലപ്പെട്ടു
• ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ലീബര്‍മാന്‍ രാജിവെച്ചു.
• അഫ്ഗാനില്‍ മീലാദുന്നബി ആഘോഷത്തിന് നേരെ ഭീകരാക്രമണം.
• ബ്രെക്‌സിറ്റ് രാഷ്ട്രീയ കരട് വിജ്ഞാപനത്തിന് യൂറോപ്യന്‍ യൂനിയന്റെ അംഗീകാരം

ഡിസംബര്‍

• മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ എച്ച് ബുഷ്
അന്തരിച്ചു.
• ഇന്ധനവില; ഫ്രാന്‍സില്‍ പ്രതിഷേധം ശക്തം.
• വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ചൈന യു എസ് ധാരണ.
• ജി സി സി ഉച്ചകോടിയിലേക്ക് ഖത്വറിനും ക്ഷണം.
• വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രി.
• യു എസ് പ്രതിരോധ സെക്രട്ടറിയു ജിം മാറ്റിസ് രാജിപ്രഖ്യാപനം നടത്തുന്നു.
• ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സുനാമി; നാനൂറിലേറെ മരണം.

---- facebook comment plugin here -----

Latest