Connect with us

Ongoing News

വിയോഗങ്ങള്‍

Published

|

Last Updated

കരുണാനിധി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ പ്രസിഡന്റുമായ മുത്തുവേല്‍ കരുണാനിധി വിടവാങ്ങി. 1957 മുതല്‍ ആറ് ദശാബ്ദത്തിനിടെ പതിമൂന്ന് തവണ നിയമസഭാംഗമായിട്ടുണ്ട്. ഡി എം കെ സ്ഥാപക നേതാവ് സി എന്‍ അണ്ണാദുരൈയുടെ മരണത്തെ തുടര്‍ന്ന് മന്ത്രിസഭയിലെ രണ്ടാമനായ നെടുഞ്ചെഴിയനെ മറികടന്നാണ് 1969ല്‍ കരുണാനിധി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പിന്നീട് നാല് തവണ കൂടി കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു.

എ ബി വാജ്പയി

മുന്‍ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ എ ബി വാജ്പയി വിട പറഞ്ഞു. മൂന്ന് തവണ പ്രധാനമന്ത്രിയായിട്ടുണ്ട്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്താണ് പ്രധാനമന്ത്രിയായി അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയത്. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി കൂടിയാണ്. പൊഖ്റാന്‍ ആണവ പരീക്ഷണം, കാര്‍ഗില്‍ യുദ്ധം, 2001 ലെ പാര്‍ലിമെന്റ് ആക്രമണം എന്നിവ നടന്നപ്പോള്‍ വാജ്പയി ആയിരുന്നു പ്രധാനമന്ത്രി. അടിയന്തരാവസ്ഥക്ക് ശേഷം വന്ന മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.

സോമനാഥ് ചാറ്റര്‍ജി

ലോക്സഭാ മുന്‍ സ്പീക്കറും സി പി എം മുന്‍ നേതാവും പ്രമുഖ പാര്‍ലിമെന്റേറിയനുമായ സോമനാഥ് ചാറ്റര്‍ജി ആഗസ്റ്റില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് 2004 മുതല്‍ 2009 വരെയാണ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായത്. 1968 മുതല്‍ സി പി എം അംഗമായിരുന്ന സോമനാഥ് ചാറ്റര്‍ജിയെ 2008ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

കത്വയിലെ പെണ്‍കുട്ടി

ജമ്മു കശ്മീരിലെ കത്വയില്‍ ന്യൂനപക്ഷ നാടോടി വിഭാഗത്തില്‍പ്പെട്ട ആസിഫ എന്ന പിഞ്ചുബാലികയെ ക്ഷേത്രത്തിനകത്ത് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമിരമ്പി. കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് പെണ്‍കുട്ടി നേരിട്ട ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. രസാന ഗ്രാമത്തിലെ നാടോടികളായ ബഖര്‍വാല്‍ മുസ്ലിംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ട് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.