ബുലന്ദ്ശഹര്‍, ആള്‍ക്കൂട്ടക്കൊലകള്‍

Posted on: December 30, 2018 10:51 pm | Last updated: December 30, 2018 at 11:53 pm

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടത് ചര്‍ച്ചകള്‍ക്കിടയാക്കി. കലാപം ലക്ഷ്യമിട്ട് പശുക്കളെ കശാപ്പ് ചെയ്തതായി ഹിന്ദു യുവ വാഹിനി, ബജ്‌റംഗ് ദള്‍ പോലുള്ള ഹൈന്ദവ സംഘടനാ നേതാക്കള്‍ പ്രചരിപ്പിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

തലക്ക് വെടിയേറ്റാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ദാദ്രിയില്‍ ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട സുബോധ് കുമാര്‍.