Connect with us

International

ബംഗ്‌ളാദേശ് വോട്ടെടുപ്പില്‍ അക്രമം ; 12 മരണം

Published

|

Last Updated

ധാക്ക: ബംഗ്‌ളാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭരണമുന്നണിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷിയായ ബംഗഌദേശ് നാഷണലസിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഇത്രയും പേര്‍ക്ക് ജീവഹാനിയുണ്ടായിരിക്കുന്നത്.

സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് തന്നെയാണ് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതിലൂടെയും റോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തതിലൂടെയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു ഷെയ്ഖ് ഹസീന. എന്നാല്‍ ഇവരുടെ ഏകാധിപത്യ നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ജാതിയോ സംഗ്ഷദ് എന്നറിയപ്പെടുന്ന ബംഗഌദേശ് പാര്‍ലമെന്റിന്റെ 350 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 50 സീറ്റുകള്‍ സ്ത്രീ സംവരണമാണ്.

Latest