Connect with us

Malappuram

മുത്വലാഖ്: ഭരണഘടനയിലെ കണ്ണികൾ എടുത്തുമാറ്റുന്നത് വേദനാജനകം: കാന്തപുരം

Published

|

Last Updated

മലപ്പുറം: അല്ലാഹുവിന്റെ മതമാണ് ഇസ്‌ലാമെന്നും അത് ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മഅ്ദിൻ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം, അതിന്റെ നിയമങ്ങൾ പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ആരെയും അതിന്റെ പേരിൽ അക്രമിക്കുന്നില്ല. ഇതാണ് നമ്മുടെ നയം. ഈ നിയമം നിലനിറുത്താൻഇന്ത്യൻ ഭരണഘടനയിലെ കണ്ണികൾ,നിയമങ്ങൾ എടുത്തുമാറ്റുന്നത അങ്ങേയറ്റം വേദനാജനകമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സ്വലാത്ത് നഗറിൽ ഇന്നലെ വൈകുന്നേരം ഏഴിന് സംഘടിപ്പിച്ച ദേശീയ ഇസ്ലാമിക് സെമിനാറിൽ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ധേഹം. മുത്വലാഖിനെ കുറിച്ച് വൈസനിയം പൊതുസമ്മേളനനമായ ഇന്ന് കൂടുതൽ വെളിപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.
ദേശീയഗാനം മദ്രസകളിൽ ആലപിക്കാത്തതിനാൽ മദ്രസാഅധ്യാപകരെ വ്യാപകമായി യുപിയിൽ ജയിലിലിട്ടിരിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ഇവിടത്തെ അവസ്ഥ. അത് വളരെ ഗൗരവമായി നാം ചിന്തിക്കണം. ദേശീയ ഗാനത്തെ ദേശീയ ഗാനമായി അംഗീകരിക്കുക എന്നല്ലാതെ, എല്ലാ മദ്രസകളിലും എല്ലാ ദിവസവും ആലപിക്കണമെന്ന് പറയുന്നത് കഴിഞ്ഞകാലത്തെ കോടതി വിധിക്കെതിരാണ്. വളരെ ആത്മസംയമനത്തോടുകൂടി കാര്യങ്ങളെ സമീപിക്കണം-കാന്തപുരം പറഞ്ഞു. ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് തൻവീർ ഹാശിമി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ശംസുൽ ഹഖ് ഖാദിരി ബാംഗ്ലൂർ, ഡോ. മുഹമ്മദ് അൻവർ ബാഗ്ദാദി യു പി, മുഫ്തി മുഹമ്മദ് ആരിഫ് ഖാദിരി മധ്യപ്രദേശ്, സയ്യിദ് ശാഫി ഹൈദർ ബറകാത്തി മർഹരാ ശരീഫ്, ഹസ്‌റത്ത് ഹിമാൽ അക്താർ സാമാർ നഖ്ശബന്തി ഡൽഹി, മുഫ്തി നിസാമുദ്ധീൻ മിസ്ബാഹി മുബാറക്പൂർ, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ഷൗക്കത്ത് നഈമി, എസ് എം റഷീദ് ഹാജി മംഗലാപുരം, ഹാജി ബി എം മുംതാസ് അലി മംഗലാപുരം എന്നിവർ പ്രസംഗിച്ചു.

Latest