Connect with us

National

എയര്‍ ഇന്ത്യ വിമാനത്തില്‍ യുവാവ് സ്വയം വിവസ്ത്രനായി

Published

|

Last Updated

ലക്‌നോ: ഓടിക്കൊണ്ടിരുന്ന വിമാനത്തില്‍ യുവാവ് സ്വയം വിവസ്ത്രനായി. ദുബൈയില്‍ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. യുവാവിനെ വിമാന ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടി.

വിമാന യാത്രക്കിടെ അപ്രതീക്ഷിതമായി യുവാവ് വസ്ത്രമുരിയുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നടക്കാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാര്‍ പുതപ്പ് കൊണ്ട് മൂടി സീറ്റില്‍ ഇരുത്തി. വസ്ത്രമുരിയാല്‍ ഇയാളെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ 150ഓളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

വിമാനം ലക്‌നൗവില്‍ ഇറങ്ങിയ ഉടന്‍ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

---- facebook comment plugin here -----

Latest