കോപ്റ്റര്‍ ഇടപാട്: മിഷേല്‍ സോണിയയുടെയും രാഹുലിന്റെയും പേരു പറഞ്ഞെന്ന് ഇ ഡി

Posted on: December 29, 2018 5:47 pm | Last updated: December 29, 2018 at 10:19 pm

ന്യൂഡല്‍ഹി: അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും പേര് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പാട്യാല ഹൗസ് കോടതിയിലാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്തുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുത്തല്‍ എന്ന് ഇ ഡി വ്യക്തമാക്കിയില്ല.

ബിജെപിയുടെ തിരക്കഥ അനുസരിച്ചാണ് ക്രിസ്റ്റിയന്‍ മിഷേല്‍ സോണിയയുടെ പേര് പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍ പി സിംഗ് പറഞ്ഞു. ഒരു കുടുംബത്തിന്റെ പേര് പറയാന്‍ മിഷേലിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മിഷേലിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇ ഡിയുടെ വെളിപ്പെടുത്തല്‍. മിഷേലിന്റെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കി.