കോഴിക്കോട്ട് നിന്ന് ഫ്‌ളൈ ദുബൈ ഫെബ്രുവരി ഒന്ന് മുതല്‍

Posted on: December 29, 2018 3:02 pm | Last updated: December 29, 2018 at 3:02 pm

കൊച്ചി: ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ളൈ ദുബൈ സര്‍വീസ് അടുത്ത ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്.
ഇന്ത്യയും യു എ ഇയും തമ്മില്‍ ഊഷ്മളമായ സൗഹൃദമാണ് നിലനില്‍ക്കുന്നതെന്ന് ഫ്‌ളൈ ദുബൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 20 ലക്ഷം പേര്‍ യു എ ഇ സന്ദര്‍ശിക്കുകയുണ്ടായി. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 15 ശതമാനം കൂടുതലാണിത്.
കോഴിക്കോട്ടേക്ക് സര്‍വീസാരംഭിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള ഫ്‌ളൈ ദുബൈ സര്‍വീസുകളുടെ എണ്ണം ഒമ്പതായി വര്‍ധിക്കുമെന്ന് ഫ്‌ളൈ ദുബൈ സീനിയര്‍ വൈസ് പ്രസിഡന്റ് (കമേഴ്‌സ്യല്‍) സുധീര്‍ ശ്രീധരന്‍ പറഞ്ഞു.