വൈസനിയം നഗരിയില്‍ ഇന്ന് (ശനി)

Posted on: December 29, 2018 10:24 am | Last updated: December 29, 2018 at 10:43 am

 

മലപ്പുറം: മഅ്ദിന്‍ വൈസനിയം സമ്മേളനം നാളെ സമാപിക്കും. സമ്മേളന നഗരിയില്‍ ഇന്ന് രാവിലെ ഒമ്പതിന് എജ്യൂപാർക്ക് പീസ് ലോഞ്ചിൽ നടക്കുന്ന ബിസിനസ് ബ്രഞ്ച് ടി. അബ്ദുൽവഹാബ് ഉദ്ഘാടനം ചെയ്യും. എ പി കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. പ്രശസ്ത ട്രൈനർ മധുഭാസ്‌കർ പ്രഭാഷണം നടത്തും. പത്തിന് സ്വലാത്ത് നഗറിലെ സായിദ് ഹൗസിൽ നടക്കുന്ന നോളജ് റിട്രീറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 11ന് പീസ് ലോഞ്ചിൽ നടക്കുന്ന നാഷണൽ ഡെലിഗേറ്റ് മീറ്റ് ഡോ. അൻവർ ബഗ്ദാദി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന ബ്രോസ് ആൻഡ് ബോസ് പരിപാടി ഡോ. ഹനീഫ ഉദ്ഘാടനം ചെയ്യും. മധുഭാസ്‌കർ  മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം മൂന്നിന് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന മലബാർ മൂറിംഗ്‌സ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.ടെക്‌നോറിയം പീസ് ലോഞ്ചിൽ നടക്കുന്ന ദൗറ ഇൽമിയ്യ വൈജ്ഞാനിക സദസ്സിന് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും. നാലിന് സ്വലാത്ത് നഗറിൽ നടക്കുന്ന ഖുർആൻ സമ്മേളനം ഡോ. അബ്ദുള്ള ഫദ്അഖ് സൗദി ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന ദേശീയ ഇസ്‌ലാമിക് സമ്മേളനം ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് തൻവീർ ഹാശിമി ഉദ്ഘാടനം ചെയ്യും.  രാവിലെ 9 മുതല്‍ രാത്രി 8 വരെ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പരിസരത്ത് ഫെസ് എക്‌സ്‌പോ &എ ആര്‍ ഷോയും നടക്കുന്നുണ്ട്.

വൈസനിയം നഗരിയില്‍ ഇന്ന് (ശനി)
രാവിലെ 9 മണിക്ക്
ബിസിനസ് ബ്രഞ്ച്
ഉദ്ഘാടനം: ടി അബ്ദുല്‍ വഹാബ്
പ്രഭാഷണം: മധുഭാസ്‌കര്‍
വേദി: പീസ് ലോഞ്ച് എജ്യുപാര്‍ക്ക്

രാവിലെ 10 മണിക്ക്
നോളേജ് റിട്രീറ്റ്
ഉദ്ഘാടനം: പ്രഫ: സി രവീന്ദ്രനാഥ്(ബഹു വിദ്യാഭ്യാസ മന്ത്രി)
വേദി: സായിദ് ഹൗസ്,സ്വലാത്ത് നഗര്‍

രാവിലെ 10മണിക്ക്
വൈസനിയം ദൗറ: ഇല്‍മുല്‍ ഹദീസ്
ഉദ്ഘാടനം:പ്രൊഫ സയ്യിദ് ജഹാംഗീര്‍
വേദി: ഇമാം നവവി സ്‌ക്വയര്‍ സ്വലാത്ത് നഗര്‍

രാവിലെ 11 മണിക്ക്
നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റ്
ഉദ്ഘാടനം: ഡോ അന്‍വര്‍ ബഗ്ദാദി
വേദി: പീസ് ലോഞ്ച് എജ്യുപാര്‍ക്ക്

ഉച്ചക്ക് 2 മണിക്ക്
ബ്രോസ് & ബോസ്സ്
ഉദ്ഘാടനം: ഡോ ഹനീഫ
വേദി: അമിറ്റി സ്‌ക്വയര്‍ എജ്യുപാര്‍ക്ക്

ഉച്ചക്ക് 3 മണിക്ക്
മലബാര്‍ മൂറിംഗ്‌സ്
ഉദ്ഘാടനം: ബഹു എ സി മൊയ്തീന്‍ (തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി)
വേദി: അമിറ്റി സ്‌ക്വയര്‍ എജ്യുപാര്‍ക്ക്

വൈകീട്ട് 4 മണിക്ക്
ഖുര്‍ആന്‍ സമ്മേളനം
ഉദ്ഘാടനം: ഡോ അബ്ദുല്‍ ഫദ്അഖ്, സൗദി
വേദി: സായിദ് ഹൗസ് സ്വലാത്ത് നഗര്‍

വൈകീട്ട് 7 മണിക്ക്
ദേശീയ ഇസ് ലാമിക് കോണ്‍ഫറന്‍സ്
ഉദ്ഘാടനം: ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് തന്‍വീര്‍ ഹാശിമി
അദ്ധ്യക്ഷന്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
വേദി: സായിദ് ഹൗസ് സ്വലാത്ത് നഗര്‍

രാത്രി 9 മുതല്‍ 10.30 വരെ
പണ്ഡിത സമ്മേളനം
നേതൃത്വം: ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്
വേദി: മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്

രാവിലെ 9 മുതല്‍ രാത്രി 8 വരെ
ഫെസ് എക്‌സ്‌പോ &എ ആര്‍ ഷോ
മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍