ഐ ജി. മനോജ് എബ്രഹാമിന് എ ഡി ജി പി പദവി

Posted on: December 28, 2018 8:35 pm | Last updated: December 28, 2018 at 8:35 pm

തിരുവനന്തപുരം: ഐ ജി. മനോജ് എബ്രഹാമിന് എ ഡി ജി പിയായി സ്ഥാനക്കയറ്റം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിലവില്‍ തിരുവനന്തപുരം റേഞ്ച് ട്രാഫിക് ഐ ജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മനോജ് എബ്രഹാം.

നെടുമങ്ങാട് എസ് പി. സുജിത്ദാസിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും തലശ്ശേരി എ എസ് പി. ചൈത്ര തെരേസ ജോണിനെ സംസ്ഥാന വനിതാ സെല്‍ എസ് പിയായും നിയമിച്ചു. ഡി ഐ ജിയായി സ്ഥാനക്കയറ്റം ലഭിച്ച നിലവിലെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന് പുതിയ തസ്തികയില്‍ നിയമനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.