ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു മാറ്റി

Posted on: December 28, 2018 4:25 pm | Last updated: December 28, 2018 at 4:25 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലായിരുന്ന ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയത് ആശുപത്രിയിലേക്കു മാറ്റി.

പത്തു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ശോഭ സുരേന്ദ്രന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കണമെന്ന് ഡോക്ടര്‍മാര്‍ നിരദേശിച്ചിട്ടും വഴങ്ങാത്തതിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്ത് മാറ്റേണ്ടി വന്നത്. ശോഭാ സുരേന്ദ്രനു പകരം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ നിരാഹാരമനഷ്ഠിക്കും.

ശബരിമലയിലെ നിരോധനാജ്ഞയും പോലീസ് നിയന്ത്രണങ്ങളും പിന്‍വലിക്കുക, ഭക്തര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബി ജെ പി നിരാഹാര സമരം നടത്തുന്നത്.