കളിക്കിടെ ഹൃദയസ്തംഭനം; ക്രിക്കറ്റ് താരം മരിച്ചു

Posted on: December 26, 2018 6:42 pm | Last updated: December 26, 2018 at 9:21 pm

മുംബൈ: കളിക്കിടെ ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം മരിച്ചു. വൈഭവ് കെസാര്‍കര്‍ എന്ന 24കാരനാണ് ബന്ദൂപ്പില്‍ നടന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രാദേശിക ടീമിനു വേണ്ടി കളിക്കുന്നതിനിടെ മരിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈഭവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഗവാദേവി പാക്കേഴ്‌സ് ടീമിനു വേണ്ടി വൈഭവ് ഫീല്‍ഡ്് ചെയ്തു കൊണ്ടിരിക്കെയാണ് സംഭവം. മത്സരത്തിനിടെ, നെഞ്ചു വേദനിക്കുന്നതായി പറഞ്ഞ് മൈതാനം വിട്ട വൈഭവിന്റെ നില പിന്നീട് വഷളാകുകയായിരുന്നു.