എല്‍ഡിഎഫ് പ്രവേശനം അര്‍ഹിക്കുന്ന അംഗീകാരം: ഐഎന്‍എല്‍

Posted on: December 26, 2018 1:21 pm | Last updated: December 26, 2018 at 4:32 pm

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗിനെ (ഐ.എന്‍.എല്‍) എല്‍ഡിഎഫില്‍ എടുത്ത തീരുമാനം അര്‍ഹിക്കുന്ന അംഗീകാരമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. 25 വര്‍ഷമായി എല്‍ഡിഎഫിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എല്‍ ഉള്‍പ്പെടെ നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിക്കുന്നത്.

ഐഎന്‍എല്ലിനെ കൂടാതെ എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍, ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളെയാണ് എല്‍ഡിഎഫിലെടുത്തത്.