Connect with us

National

രാജസ്ഥാനില്‍ മന്ത്രിമാരിലേറെയും ഉന്നത വിദ്യാഭ്യാസമുള്ളവര്‍

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത ബിരുദവും സ്വന്തമാക്കിയവര്‍. സത്യപ്രതിജ്ഞ ചെയ്ത 23ല്‍ 17 പേര്‍ ഉന്നത ബിരുദധാരികളാണ്. കോണ്‍. നേതാക്കളായ ബി ഡി കല്ല. രഘു ശര്‍മ, ആര്‍ എല്‍ ഡി നേതാവ് സുഭാസ് കാര്‍ഗ് എന്നിവര്‍ക്ക് പി എച്ച് ഡിയുണ്ട്. ഇതില്‍ കല്ലയും ശര്‍മയും നിയമ ബിരുദവും നേടിയിട്ടുണ്ട്.

ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിംഗ് ദുതാസര, സുഖ്‌റാം ബിഷ്‌ണോയ്, തികാറം ജുല്ലി എന്നിവര്‍ എല്‍ എല്‍ ബിക്കാരാണ്. മമത ഭൂപേഷ്, രഘു ശര്‍മ എന്നിവര്‍ എം ബി എ ബിരുദമെടുത്തവരാണ്. മറ്റൊരു മന്ത്രി രമേഷ് ചന്ദ് മീണ എന്‍ജിനീയറാണ്. മന്ത്രിസഭയിലെ ഏഴു പേര്‍ ബിരുദധാരികളാണ്. അഞ്ചു പേര്‍ സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയവരാണ്. സഹ മന്ത്രിയായ അര്‍ജുന്‍ ബാംനിയ, കാബിനറ്റ് മന്ത്രി ഉദയ്‌ലാല്‍ എന്നിവര്‍ ഡിഗ്രിക്കു പോയെങ്കിലും പൂര്‍ത്തിയാക്കിയില്ല.

മറ്റൊരു സഹമന്ത്രി ഭജന്‍ ലാല്‍ ജാദവാണ് മന്ത്രിമാരില്‍ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ളയാള്‍. എന്നാല്‍, ജാദവും പത്താം ക്ലാസ് പാസായിട്ടുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് ഇവര്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ നിന്നാണ് മന്ത്രിമാരുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടത്.

Latest