പ്രധാനമന്ത്രി ആന്‍ഡമാനിലേക്ക്; മൂന്ന് ദ്വീപുകളുടെ പേര് മാറ്റും

Posted on: December 25, 2018 6:57 pm | Last updated: December 26, 2018 at 11:07 am

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദീപ് സമൂഹങ്ങളിലെ മൂന്ന് ദ്വീപുകളുടെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റോസ്, നെയില്‍, ഹാവ്‌ലോക്ക് ദ്വീപുകളുടെ പേരാണ് മാറ്റുന്നത്. ഞായറാഴ്ച പോര്‍ട്ട് ബ്ലയര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പേരുമാറ്റം പ്രഖ്യാപിക്കും. ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലയറില്‍ പ്രധാനമന്ത്രി 150 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യൻ പതാക ഉയര്‍ത്തുകയും ചെയ്യും.

റോസ് ദ്വീപിന് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും നെയില്‍ ദ്വീപിന് ശഹീദ് ദ്വീപ് എന്നും ഹാവ്‌ലോക്ക് ഐലന്റിന് സ്വരാജ് ദ്വീപ് എന്നുമാകും പുതിയ പേര്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ദ്വീപ് ജപ്പാന്‍ പിടിച്ചെടുത്തപ്പോള്‍ ദ്വീപുകള്‍ക്ക് ശഹീദ്, സ്വരാജ് എന്നിങ്ങനെ പേര് നല്‍കാന്‍ നേതാജി ആവശ്യപ്പെട്ടിരുന്നു.