സുനാമി: ഇന്തോനേഷ്യയില്‍ മരണ സംഖ്യ 429 ആയി

Posted on: December 25, 2018 3:15 pm | Last updated: December 25, 2018 at 6:57 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ നക്കിത്തുടച്ച സുനാമിത്തിരയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. കാണാതായ 150ല്‍ അധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 16,000ല്‍ അധികം ആളുകള്‍ ഭവനരഹിതരായതായും ദുരന്ത നിവാരണ അതോറിറ്റികള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച സമുദ്രാന്തര്‍ഭാഗത്തുണ്ടായ അഗ്നിസ്‌ഫോടനമാണ് വന്‍ സുനാമിക്ക് വഴിവെച്ചത്. സുമാത്ര, ജാവ ദ്വീപുകളിലെ തീരദേശ നഗരങ്ങളെല്ലാം തിരയിലൊടുങ്ങി. അഗ്നിപര്‍വതത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നത് ഭീതി പരത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. തീരദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.