Connect with us

International

യമനില്‍ 18,000ത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് പഠനം

Published

|

Last Updated

സന്‍ആ: സഊദി സഖ്യസേനയുമായുള്ള യുദ്ധത്തില്‍ 18,000 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ന്യൂസ് ഏജന്‍സി അസോസിയേറ്റഡ് പ്രസ്സാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്. യമനിലെ വിമതരായ ഹൂത്തികളാണ് കുട്ടികളെ വ്യാപകമായി യുദ്ധരംഗത്തേക്ക് തള്ളിവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

യമനില്‍ ഭക്ഷണത്തിനു പോലും വകയില്ലാത്ത കുടുംബങ്ങളിലെ കുട്ടികളെയാണ് ഹൂത്തികള്‍ ചൂഷണം ചെയ്യുന്നതെന്നും ഭക്ഷണവും പണവും കിട്ടുമെന്ന ചിന്തയാണ് കുട്ടികളെ യുദ്ധരംഗത്തേക്ക് വിട്ടുകൊടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെന്നുമാണ് കണ്ടെത്തല്‍.
യുദ്ധം കാരണം രാജ്യത്തെ 159 ലക്ഷം ജനങ്ങള്‍ പട്ടിണി നേരിടുന്നുവെന്നും അതില്‍ 10 ലക്ഷത്തോളം പേര്‍ കുട്ടികളാണെന്നും യു എന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിന് പുറമെ രാജ്യത്ത് ഭക്ഷ്യോത്പന്നങ്ങളുടെ വില കുതിച്ചു കയറുകയാണ്. തൊഴിലില്ലായ്മയും വര്‍ധിച്ചിട്ടുണ്ട്.

Latest