കുവൈത്ത് സിറ്റി: അര്‍ബുദത്തിന് കാരണമാകുന്ന രാസഘടകങ്ങള്‍ അടങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് കുവൈത്ത് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തി. ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഈ നിരോധനം വൈകാതെ നിലവില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുവൈത്ത്, യു എ ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്വര്‍ എന്നീ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് അര്‍ബുദവും മറ്റു രോഗങ്ങളും വിളിച്ചുവരുത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ടാല്‍ക്കം പൗഡര്‍, സുഗന്ധദ്രവ്യങ്ങള്‍, നെയില്‍ പോളിഷ്, ലിപ്സ്റ്റിക് തുടങ്ങിയവയിലെ രാസപദാര്‍ഥങ്ങളുടെ പരിശോധനയും കര്‍ശനമാക്കും. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറില്‍ മാരകമായ വിഷാംശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.