വാജ്‌പേയിയുടെ സ്മരണാര്‍ഥം 100രൂപ നാണയം പുറത്തിറക്കി

Posted on: December 24, 2018 3:35 pm | Last updated: December 24, 2018 at 3:35 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥം 100 രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഒരു ഭാഗത്ത് വാജ്‌പേയിയുടെ മുഖവും മറുഭാഗത്ത് അശോക സ്തംഭവും ആലേഖനം ചെയ്തതാണ് നാണയം.

എല്ലാ വിഭാഗം ആളുകളും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്ത നേതാവാണു വാജ്‌പേയെന്ന് മോദി പറഞ്ഞു. അദ്ദേഹം മരിച്ചെന്നു വിശ്വസിക്കാന്‍ ഇപ്പോഴും മനസ്സ് തയാറല്ല. അദ്ദേഹം സ്ഥാപിച്ച ബിജെപി ഇപ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണെന്നും മോദി പറഞ്ഞു. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, മഹേഷ് ശര്‍മ, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.